Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, May 26, 2012

ടി.പി വധം : പുതിയ വഴിത്തിരിവുകള്‍

       ടി.പി യുടെ വധത്തില്‍ നേരിട്ട് പങ്കെടുത്ത കൊട്ടേഷന്‍ സംഘാംഗം അറസ്റ്റിലായി...
വധവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടനെതന്നെ വെളിവാകുമെന്നു പ്രതീക്ഷിക്കുന്നു.. പോലീസ് 'അന്യായമായി ' അറസ്റ്റ്‌ ചെയ്ത നിഷ്കളങ്ക ജന്മങ്ങളെ വിട്ടയയ്ക്കാന്‍ പോലിസ്‌ സ്റ്റേഷന്‍ പിക്കറ്റിങ്ങും സത്യാഗ്രഹവുമായി ഇനിയും ഏതൊക്കെ ശുംഭന്മാര്‍ പായും തലയിണയുമായി ഇറങ്ങും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു..
   ഏതായാലും അറസ്റ്റ്‌ ചെയ്യപ്പെട്ട ആളുടെ വല്ല്യുപ്പായുടെ കുഞ്ഞമ്മയുടെ മോന്റെ കോണ്ഗ്രസ് ബന്ധം, വെട്ടാനുപയോഗിച്ച കത്തി മനോരമ പത്രത്തില്‍ പൊതിഞ്ഞതിലുള്ള ദുരൂഹത,  കൃത്യത്തിനു തലേദിവസം ഇവര്‍ കണ്ട 'കിരീടം ', 'ദേവാസുരം ' തുടങ്ങിയ അതി ഭീകര വയലന്‍സ് ചിത്രങ്ങള്‍ പ്രതികളുടെ മനോമണ്ഡലത്തില്‍ സൃഷ്‌ടിച്ച വൈകാരിക വിക്ഷുബ്ധത, അതുവഴി മോഹന്‍ലാല്‍ പ്രസ്തുത കേസില്‍ വഹിച്ച പ്രേരണാക്കുറ്റം   തുടങ്ങിയവ പാര്‍ട്ടി പത്രവും ഫേസ് ബുക്ക്‌ സഖാക്കളും തല നാരിഴ കീറി പരിശോധിക്കുന്ന രസാവഹമായ കാഴ്ചകളാണ് ഇനി നാം കാണാന്‍ പോകുന്നത്..

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...